കുവൈത്തിൽ ചൈനീസ് കമ്പനിക്ക് നേരെ ഇറാൻ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

Global Indian Writer · July 30, 2026 · 1 min read · 0 Comments · 0 Shares

കുവൈത്ത് സിറ്റി∙ വടക്കൻ കുവൈത്തിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. ആക്രമണത്തിൽ കെട്ടിടത്തിന് വൻതോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സംഭവം നടന്ന ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തുകയും മറ്റ് സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് ആവശ്യമായ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ വക്താവ് സൗദ് അൽ അത്‌വാൻ പറഞ്ഞു. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങളോ ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങളോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കുവൈത്ത് സായുധ സേന പൂർണ സജ്ജമായി തുടരുകയാണെന്ന് സൗദ് അൽ അത്‌വാൻ പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സൈന്യം മറ്റ് ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. മേഖലയിൽ ഇറാനും യുഎസും തമ്മിൽ വർധിച്ചുവരുന്ന കടുത്ത സംഘർഷാവസ്ഥയ്ക്കിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.