കൊച്ചി: തന്റെ കൈവശമുള്ള ആനക്കൊമ്പിന്റെ വിവരങ്ങൾ വനം വകുപ്പിന് കൈമാറാൻ മോഹൻലാൽ. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. മലയാറ്റൂർ ഡിഎഫ്ഒയ്ക്ക് മോഹൻലാൽ നൽകിയ അപേക്ഷയിൽ നടപടികൾ ആരംഭിച്ചു. രണ്ട് ജോഡി ആനക്കൊമ്പുകളും 13 കരകൗശല വസ്തുക്കളുമാണ് നടന്റെ കൈവശമുള്ളത്.
നേരത്തെ മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു.
Leave a Comment
Your comment will be visible after admin approval.