Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLocal newsവൈ. ഡബ്ല്യു.സി. എ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികള്‍ക്ക് സ്വീകരണം നൽകി

വൈ. ഡബ്ല്യു.സി. എ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികള്‍ക്ക് സ്വീകരണം നൽകി

പത്തനംതിട്ട: ഏറ്റവും വലിയ വനിതാസംഘടനാ കൂട്ടായ്മയായ വൈ. ഡബ്ല്യു.സി. എ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ പുതിയ ദേശീയ ഭാരവാഹികള്‍ക്ക് സ്വീകരണവും ആദരവും നല്‍കി. ദേശീയ പ്രസിഡന്റ് കുഞ്ഞമ്മ മാത്യും ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ മുഖ്യധാരയിലേക്കെത്തിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്നും അതിനുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ തേടുമെന്നും കുഞ്ഞമ്മ മാത്യു പറഞ്ഞു.

പ്രസിഡന്റ് വിപി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് പ്രഫ. ഡോ. ആനി തോമസ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ ക്ലെസ്റ്റര്‍ കോ ഓഡിനേറ്റര്‍ അഡ്വ. അനിത അനി ഫിലിപ്പ്്, മറ്റ് ഭാരവാഹികളായ സൂസന്‍സാബു, അനു ഫിലിപ്പ്, മല്ലിക ജേക്കബ്, അമ്മിണി ജോര്‍ജ്, ജാന്‍സി സി.എന്‍, ജോളി ബേബി, റബേക്ക് ജോര്‍ജ്, എമിലി ജോര്‍ജ്, വല്‍സമ്മ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുതിര്‍ന്ന അംഗം മോളി ജോര്‍ജ് ഗാനം ആലപിച്ചു. പുതിയ ഭാരവാഹികള്‍ക്ക് വൈ.ഡബ്യൂ.സി.എ അടൂര്‍, കോന്നി, കോഴഞ്ചേരി, തുമ്പമണ്‍ എന്നി യൂണിറ്റുകളുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments