അബൂദബി: യുഎഇയുടെ നിക്ഷേപപദ്ധതികൾക്കും വ്യാപാര വിപുലീകരണത്തിനും വേഗതപകരുന്ന യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം. യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയാണ് പുതിയ അംഗങ്ങളെ നിയമിച്ചത്. യുഎഇ വിദേശ വ്യാപാര മന്ത്രി ചെയർമാനായ കൗൺസിലിന്റെ സെക്രട്ടറി ജനറലായി അബ്ദുല്ല അഹമ്മദ് അൽ സുവൈദിയെയും വൈസ് ചെയർമാനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയെയും നിയമിച്ചു.
മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനി ഡെപ്യൂട്ടി ഗ്രൂപ്പ് സി.ഇ.ഒ. ഹുമൈദ് അൽ ഷിമരിയെയും വൈസ് ചെയർമാനായി നിയമിച്ചിട്ടുണ്ട്. യുഎഇയെ ആഗോളഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വം കരുത്തേകുമെന്നും, വലിയ നിക്ഷേപങ്ങളും വ്യാപാര മുന്നേറ്റങ്ങൾക്കുമായി മികച്ച പദ്ധതികൾ കൗൺസിലിന് നടപ്പാക്കാനാകുമെന്നും വിദേശവ്യാപാര മന്ത്രിയും കൗൺസിൽ ചെയർമാനുമായ ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.