എല്ലാവരും ലജ്ജിക്കേണ്ട കാഴ്ച; ഗസ്സയിൽ സമാധാനം പുനഃസ്ഥാപിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്

Global Indian Writer · September 23, 2026 · 1 min read · 0 Comments · 0 Shares

ന്യൂയോർക്ക്: ഗസ്സയിൽ സമാധാനം പുനഃസ്ഥാപിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പ്രഖ്യാപിത സമാധാനത്തിന് ശേഷവും ഗസ്സയിൽ ഒരു മാനുഷിക ഇടനാഴി പോലും തുറന്നിട്ടില്ലെന്നും ലോകം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് എല്ലാവരും ലജ്ജിക്കേണ്ട കാഴ്ചയാണെന്നും ഐക്യരാഷ്ട്രസഭയുടെ വേദിയിൽ മാക്രോൺ തുറന്നടിച്ചു.

‘ചിലർ കരുതപ്പെടുന്ന ഒരു സമാധാനത്തെക്കുറിച്ച് അഹങ്കരിക്കുന്നു. എന്നാൽ യാഥാർത്ഥ്യം എന്താണ്? പ്രഖ്യാപിത സമാധാനത്തിന് ശേഷവും ഗസ്സയിലേക്ക് ഒരു മാനുഷിക ഇടനാഴി പോലും തുറന്നിട്ടില്ല. ഭക്ഷണമില്ല, മരുന്നില്ല, കുട്ടികൾ പട്ടിണി കിടന്ന് മരിക്കുന്നു. ഇത് ലോകം ലജ്ജിക്കേണ്ട കാഴ്ചയാണ്’ മാക്രോൺ പറഞ്ഞു.

ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് മാക്രോൺ ട്രംപിനെ രൂക്ഷമായി വിമർശിച്ചത്. അടുത്ത വർഷം മെയ് മാസത്തിൽ ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിന് മുൻപുള്ള മാക്രോണിന്റെ അവസാന യു.എൻ പ്രസംഗമായിരുന്നു ഇത്. ജനറൽ അസംബ്ലിയിൽ ഒരേ ദിവസം, ഒരേ വേദിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരു നേതാക്കളും പ്രസംഗിച്ചത്.

തന്റെ ഗസ്സ സമാധാന പദ്ധതിയെ ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര വിജയങ്ങളിലൊന്നായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുദ്ധം അവസാനിപ്പിച്ചുവെന്നും മേഖലയിൽ സ്ഥിരത കൊണ്ടുവന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇതിന് പിന്നാലെ പ്രസംഗിക്കാനെത്തിയ മാക്രോൺ, ട്രംപിന്റെ ആ പ്രഖ്യാപനത്തെ അപ്പാടെ തള്ളിക്കളയുകയായിരുന്നു.

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിനെ പരിഹസിക്കുന്നവർക്കും മാക്രോൺ മറുപടി നൽകി.

Share this story

Leave a Comment

Your comment will be visible after admin approval.