യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കൊൽക്കത്തയിലെ മദർ ഹൗസ് സന്ദർശിച്ചു

Global Indian Writer · May 24, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

കൊൽക്കത്ത: നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കൊൽക്കത്തയിലെ മദർ ഹൗസ് സന്ദർശിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസിലും തുടർന്ന് സമീപത്തുള്ള നിർമല ശിശുഭവനിലും അദ്ദേഹം സന്ദർശനം നടത്തി.

14 വർഷത്തിന് ശേഷമാണ് ഒരു യു.എസ് സ്റ്റേറ്റ് സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത്. ഇന്ത്യയിലെത്തിയ മാർക്കോ റൂബിയോയെ യു.എസ് അംബാസഡർ സെർജിയോ ഗോർ സ്വീകരിച്ചു. കൊൽക്കത്തയിലെ സന്ദർശനത്തിന് ശേഷം ഡൽഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, വ്യാപാരം, ഊർജം, ക്വാഡ് (QUAD) കൂട്ടായ്മ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനാണ് അദ്ദേഹത്തിന്റെ സന്ദർശനം

Share this story

Leave a Comment

Your comment will be visible after admin approval.