മിഷിഗൺ സെനറ്റ് പ്രൈമറി: അബ്ദുൾ എൽ-സയീദിന് തിളക്കമാർന്ന വിജയം

Global Indian Writer · August 6, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

മിഷിഗൺ:മിഷിഗണിലെ യു.എസ്. സെനറ്റ് ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ അബ്ദുൾ എൽ-സയീദ് വിജയിച്ചു. ഡെമോക്രാറ്റിക് പ്രതിനിധിയായ ഹേലി സ്റ്റീവൻസിനെ നേരിയ ഭൂരിപക്ഷത്തിനാണ് എൽ-സയീദ് പരാജയപ്പെടുത്തിയത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പുരോഗമന (പ്രോഗ്രസീവ്) വിഭാഗത്തിന് വലിയ മുന്നേറ്റം നൽകുന്നതാണ് ഈ വിജയം.

വരുന്ന നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ മുൻ കോൺഗ്രസ് അംഗം മൈക്ക് റോജേഴ്‌സിനെയാകും എൽ-സയീദ് നേരിടുക. യു.എസ്. സെനറ്റിലെ ആധിപത്യം ഉറപ്പിക്കാൻ ഡെമോക്രാറ്റുകൾക്ക് ഏറെ നിർണായകമാണ് മിഷിഗണിലെ ഈ സീറ്റ്.

Share this story

Leave a Comment

Your comment will be visible after admin approval.