മിഡിൽസ്ബ്രോയിൽ റോഡപകടം: രണ്ട് പൊലീസുകാർ ഉൾപ്പെടെ ഏഴുപേർ മരിച്ചു

Global Indian Writer · August 24, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ലണ്ടൻ: ബ്രിട്ടനിലെ മിഡിൽസ്ബ്രോയിൽ റോഡപകടത്തിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ ഏഴുപേർ ദാരുണമായി മരിച്ചു. എ-66 ഹൈവേയിലൂടെ തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ഫോക്‌സ്‌വാഗൺ പസാത്ത് കാർ പൊലീസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന മൈക്കൽ റോബർട്ട് കാഹിൽ (23), തിയോ റേ (17), കോൾ റോബർട്ട് വർത്തി (16), ജേക്കബ് മടുസിയാക് (23), മകായ് സാഡിംഗ്ടൺ (18) എന്നിവരും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരായ മാത്യു ബ്ലേഡ്സ് (38), ടോം ക്ലൗഫ് (37) എന്നിവരുമാണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചത്.

പൊലീസ് ഉദ്യോഗസ്ഥരുടെ മരണം ക്ലീവ്‌ലാൻഡ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ച് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കോൺഡക്റ്റ് (IOPC) സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.