മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ (84) അന്തരിച്ചു

Global Indian Writer · September 18, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

അരിസോണ:അരിസോണയിൽ നിന്നുള്ള മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ (84) അന്തരിച്ചു. ബുധനാഴ്ച നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

അരിസോണയിലെ ജലനയങ്ങൾ രൂപീകരിക്കുന്നതിലും, സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനങ്ങളിലും നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. മൂന്ന് പതിറ്റാണ്ടോളമാണ് അദ്ദേഹം യു.എസ് കോൺഗ്രസിൽ സേവനമനുഷ്ഠിച്ചത്. 2018-ൽ അന്തരിച്ച സെനറ്റർ ജോൺ മെയ്‌കെന്റെ ഒഴിവിലേക്ക് കുറഞ്ഞ കാലത്തേക്ക് കൂടി അദ്ദേഹം സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡെൻഷ്യ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറോടെ അദ്ദേഹം പൊതുജീവിതത്തിൽ നിന്ന് പൂർണ്ണമായും പിന്മാറിയിരുന്നു.

അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Share this story

Leave a Comment

Your comment will be visible after admin approval.