ചരിത്രം കുറിച്ച് സഗാല്‍ അബ്ദി-വാലി; യുകെ പാര്‍ലമെന്റിലെത്തുന്ന ആദ്യ സൊമാലിയന്‍ അഭയാര്‍ഥി വനിത

Global Indian Writer · October 13, 2026 · 1 min read · 0 Comments · 0 Shares

ലണ്ടന്‍: ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമെഴുതി ലേബര്‍ പാര്‍ട്ടി നേതാവ് സഗല്‍ അബ്ദി-വാലി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ തൊട്ടായിരുന്നു അവരുടെ സത്യപ്രതിജ്ഞ. ലണ്ടനിലെ ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയാണ് സഗല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് എത്തുന്നത്. ഇതോടെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിയാകുന്ന ആദ്യ സൊമാലിയന്‍ അഭയാര്‍ത്ഥി വനിതയെന്ന ചരിത്രനേട്ടവും സഗല്‍ അബ്ദി-വാലി സ്വന്തമാക്കി.

മുന്‍ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ എംപി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കടുത്ത പോരാട്ടം നടന്ന തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി നേതാവ് സാക്ക് പോളാന്‍സ്‌കിയെയാണ് സഗല്‍ പരാജയപ്പെടുത്തിയത്. സഗല്‍ 45.1 ശതമാനം വോട്ടുകള്‍ നേടി വിജയം ഉറപ്പിച്ചപ്പോള്‍ എതിരാളിയായ സാക്ക് പോളാന്‍സ്‌കിക്ക് 32.8 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്.

1990-കളില്‍ ബാല്യകാലത്ത് സൊമാലിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായാണ് സഗാല്‍ കുടുംബത്തോടൊപ്പം ബ്രിട്ടനിലെത്തിയത്. ലണ്ടനിലെ കാംഡന്‍ കൗണ്‍സിലില്‍ ഹൗസിംഗ് ഓഫീസറായി പൊതുരംഗത്തേക്ക് കടന്നുവന്ന അവര്‍ പിന്നീട് കൗണ്‍സിലറായും കാംഡന്‍ കൗണ്‍സില്‍ ലീഡറായും മികച്ച സേവനം കാഴ്ചവെച്ചു. കാംഡനിലും ലണ്ടനിലും രാജ്യത്തുടനീളവും രൂക്ഷമായ ഭവന പ്രതിസന്ധി പരിഹരിക്കാനും എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ പാര്‍പ്പിട സൗകര്യങ്ങള്‍ ഉറപ്പാക്കാനുമാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് വിജയത്തിന് ശേഷം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.