ജെയിംസ് മാത്യു (പി.ആര്.ഒ)
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഈവര്‍ഷത്തെ പിക്നിക്ക് ജൂലൈ 25-ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 6 മണി വരെ വളരെയധികം സന്തോഷപൂര്‍ണ്ണമായി നടത്തി.
രാവിലെ പ്രഭാത ഭക്ഷണത്തിനുശേഷം വിവിധ കായിക മത്സരങ്ങള്‍, ചീട്ടുകളി, നടത്തം, കൂട്ടംതിരിഞ്ഞ് നര്‍മ്മപൂരിതമായ നാട്ടുവര്‍ത്തമാനങ്ങള്‍, ലഞ്ചിന് ബാര്‍ബിക്യൂ, നാടന്‍ ഭക്ഷണ വിഭവങ്ങള്‍, വൈകിട്ട് കാപ്പിയും പലഹാരങ്ങളും എന്നിവ നടന്നു. മുതിര്‍ന്നവര്‍ക്കായി നടത്തിയ സ്പോര്‍ട്സ് മത്സരങ്ങള്‍ ഏവരേയും രസിപ്പിച്ചു.

ഈവര്‍ഷത്തെ പിക്നിക്കിന് നേതൃത്വം കൊടുത്ത സണ്ടേ സ്കൂള്‍ ഹെഡ്മിസ്ട്രസ് ബ്ലെസി വര്‍ഗീസ്, രാജു യോഹന്നാന്, എം.എം. ഏബ്രഹാം, ജെയ്ക്കബ് വര്‍ക്കി, ടോമി തോമസ്, ഷാജി ഏബ്രഹാം, കുര്യാക്കോസ് വര്‍ഗീസ്, റോയി ഏബ്രഹാം, റോയി ജോര്‍ജ്, വനിതാ സമാജം, ഫോക്കസ്, മെന്‍സ് ഫോറം അംഗങ്ങള്‍ക്ക് എന്നിവര്‍ക്ക് വികാരി ഫാ. ജോബ്സണ്‍ കോട്ടപ്പുറം പ്രത്യേകം നന്ദി അറിയിച്ചു.
ചെറിയാന് നീലാങ്കല്‍ കോര്‍എപ്പിസ്കോപ്പയും പരിപാടികളില്‍ സജീവമായി പങ്കെടുത്തു. 4.30-ന് വിജയികള്‍ക്ക് സമ്മാനദാനം, തുടര്‍ന്ന് പ്രാര്‍ത്ഥന എന്നിവയും നടന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്ത പിക്നിക്ക് ആയിരുന്നു ആവര്ഷത്തേത്.
Leave a Comment
Your comment will be visible after admin approval.