ന്യൂഡല്‍ഹി: വോട്ടുകൊള്ളയ്‌ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യാസഖ്യത്തിന്റെ ചലോ ദില്ലി റാലിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മോദിക്കുള്ള സന്ദേശമാണ് ഈ ജനസാഗരമെന്നും ഭരണഘടനയേക്കാൾ വലുതല്ല ബിജെപിയെന്നും ഗ്യാനേഷ് കുമാർ ജയിലിൽ പോകുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ യുവാക്കളുടെയും കർഷകരുടെയും അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും ഗ്യാനേഷിന് പിന്നാലെ മോദിയെയും അമിത് ഷായെയും ജനങ്ങൾ പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാൾ, മധ്യപ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ വോട്ട് ചോരി നടന്നു. 2014ന് ശേഷം 13 കോടിയിലധികം വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഇത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരെയുള്ള കടന്നുകയറ്റമാണ്. ബിജെപി ഭരണഘടനയേക്കാൾ വലിയ ശക്തിയല്ലെന്നും രാജ്യത്തിന്റെ ഭരണഘടന ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment
Your comment will be visible after admin approval.