ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റ്‌സും തമ്മിലുള്ള തര്‍ക്കം എത്രയും വേഗം സൗഹാര്‍ദപരമായി പരിഹരിക്കണമെന്ന് നിര്‍മല സീതാരാമന്‍

Global Indian Writer · November 3, 2026 · 1 min read · 0 Comments · 0 Shares

മുംബൈ: ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റ്‌സും തമ്മിലുള്ള തര്‍ക്കം എത്രയും വേഗം സൗഹാര്‍ദപരമായി പരിഹരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ടാറ്റ ഗ്രൂപ്പിലെ തര്‍ക്കം പൊതുവേദികളിലേക്ക് നീളരുതെന്നും ഇരുവിഭാഗങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


നവംബര്‍ രണ്ടിന് മുംബൈയില്‍ നടന്ന ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍. ടാറ്റ ഗ്രൂപ്പിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ മന്ത്രി, നേതൃത്വത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് ഗ്രൂപ്പില്‍ സാധാരണ നില പുനഃസ്ഥാപിക്കണമെന്നും പറഞ്ഞു. സര്‍ക്കാര്‍ ഇടപെടുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല. വിഷയം വളരെ സൂക്ഷ്മവും ഗൗരവമേറിയതുമാണെന്ന് ചൂണ്ടിക്കാട്ടിയ അവര്‍, വാണിജ്യപരമായ പരിചയവും നേതൃത്വത്തിന്റെ പക്വതയും ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.

Share this story

Leave a Comment

Your comment will be visible after admin approval.