തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ഉദ്യോഗസ്ഥ വീഴ്ചയെ ബോര്‍ഡിന്റെ വീഴ്ചയായി കാണിച്ച് തങ്ങളെ കുടുക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്ന് കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരന്‍. ഏത് തീരുമാനം എടുക്കുമ്പോഴും ഡയറക്ടര്‍ ബോര്‍ഡിനാണ് പൂര്‍ണ്ണ അധികാരം. ഏകകണ്ഠമായ തീരുമാനങ്ങളില്‍ ചെയര്‍മാന്‍ ഉത്തരവാദിയല്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. നാല് ട്രേഡ് യൂണിയന്‍, സര്‍ക്കാര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് ബോര്‍ഡ്. 2008ല്‍ നല്‍കിയ പരാതി അന്നത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്ത് ധനവകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചതാണ്. അന്നത്തെ സര്‍ക്കാര്‍ തന്നിഷ്ടപ്രകാരം കുറേ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി. ഇതൊരു അന്താരാഷ്ട്ര കൊള്ളയാണെന്ന രീതിയിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
പ്രോസിക്യൂട്ട് ചെയ്യാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നു. കൃത്യമായി വിസ്തരിക്കപ്പെടട്ടെ. തെറ്റ് ചെയ്‌തെങ്കില്‍ താന്‍ ശിക്ഷിക്കപ്പെടട്ടെ. പ്രോസിക്യുഷന്‍ അനുമതി കൊടുക്കരുത് എന്ന് പറഞ്ഞ് ആരെയും സമീപിച്ചിട്ടില്ല. അനുമതി കൊടുക്കണോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ തീരുമാനമാണ്. ഐഎന്‍ടിയുസി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനാണോ എന്ന് തീരുമാനിക്കേണ്ടത് സംഘടനയാണെന്നും ചന്ദ്രേശേഖരന്‍ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.