മൗനം പാലിച്ചത് ‘അമ്മ’ സംഘടനക്ക് വേണ്ടിയാണെന്ന് ശ്വേതാ മേനോൻ

Global Indian Writer · July 2, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: ഇത്രയും ദിവസം താന്‍ മൗനം പാലിച്ചത് ‘അമ്മ’ സംഘടനക്ക് വേണ്ടിയാണെന്ന് ശ്വേതാ മേനോന്‍. മൗനം പാലിച്ചാല്‍ വിവാദങ്ങള്‍ കെട്ടടങ്ങുമെന്ന് കരുതി. എന്നാല്‍, എന്റെ സല്‍പ്പേരും വിശ്വാസ്യതയും തകര്‍ക്കുക ലക്ഷ്യമിട്ട് തുടര്‍ച്ചയായി ശ്രമം നടക്കുകയാണ്. എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാന്‍ പടിയിറങ്ങില്ല -ഫേസ്ബുക് പോസ്റ്റില്‍ ശ്വേതാ മേനോന്‍ പറഞ്ഞു. ‘അമ്മ’യുടെ വിവാദ ജനറല്‍ ബോഡി മീറ്റിങ്ങിന് പിന്നാലെ താന്‍ രാജിവെക്കുകയാണെന്ന് ശ്വേതാ മേനോന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജിയില്‍ നിന്ന് പിന്തിരിഞ്ഞേക്കുമെന്നുള്ള സൂചനകളാണ് ശ്വേത നല്‍കുന്നത്.


ജനറല്‍ ബോഡി മീറ്റിങ്ങില്‍ കമ്മിറ്റിയെ രാജിവെപ്പിക്കുക എന്ന മുന്‍കൂട്ടിയുള്ള അജണ്ടയുമായാണ് ചിലര്‍ എത്തിയതെന്ന് ശ്വേത പറയുന്നു. അവര്‍ നിരവധി ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രമേയം അച്ചടിച്ച് വിതരണം ചെയ്തു. എന്നാല്‍, ‘അമ്മ’യുടെ നിയമാവലി പ്രകാരം ആ പ്രമേയം പാസായിട്ടില്ല. ഹാജരായ 243 അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 162 അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാല്‍ പ്രമേയം പാസ്സായില്ല. അതിന് നിയമബലവുമില്ല.

Share this story

Leave a Comment

Your comment will be visible after admin approval.