വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ​ഗൾഫ് പര്യടനത്തിന് ഇന്ന് തുടക്കമാകും

Global Indian Writer · July 5, 2026 · 1 min read · 0 Comments · 0 Shares

മസ്കത്ത്: ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ​ഗൾഫ് പര്യടനത്തിന് ഇന്ന് തുടക്കമാകും. ജൂലൈ 10 വരെയുള്ള ദിവസങ്ങളിലായി ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നീ നാല് രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. ​ഗൾഫ് രാജ്യങ്ങൾക്ക് പുറമെ യു.എസ്, ബെൽജിയം എന്നീ വിദേശ രാജ്യങ്ങളും ജൂലൈ 15 വരെയുള്ള ദിവസങ്ങളിലായി അദ്ദേഹം സന്ദർശനം നടത്തുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദർശന വേളയിൽ അതത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും ഉന്നത ഭരണനേതൃത്വങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Share this story

Leave a Comment

Your comment will be visible after admin approval.