മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. മുംബൈയിലെ കുര്‍ളയില്‍ യൂനുസ് കുണ്ഡവാല (65) എന്നയാളാണ് മരിച്ചത്. ശക്തമായ മഴയില്‍ ഒരാഴ്ചക്കിടെ നഗരത്തിലുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്.
ജൂണ്‍ 30ന് ഒരു സ്‌കൂള്‍ ബസിന് മുകളിലേക്ക് മരം വീണ് 11 വയസുകാരന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിലവില്‍ മുംബൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പല ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 55-65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.