കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തവും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തമാക്കുന്നതിനുള്ള ഔദ്യോഗിക ചർച്ചകൾക്കായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ കുവൈത്തിലെത്തി. ഗൾഫ് മേഖലയുൾപ്പെടെയുള്ള ആറ് രാഷ്ട്രങ്ങളിലേക്കുള്ള വിപുലമായ നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്നലെ വൈകിട്ട് കുവൈത്തിലെത്തിയത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ കുവൈത്ത് വിദേശകാര്യ സഹ മന്ത്രി മിഷ്അൽ അൽ സുലൈമാനും ഇന്ത്യൻ സ്ഥാനപതി പരിമിത ത്രിപാഠിയും ചേർന്ന് സ്വീകരിച്ചു.
Leave a Comment
Your comment will be visible after admin approval.