കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ ഒരാളെ കൂടി കണ്ടെത്തി

Global Indian Writer · July 9, 2026 · 1 min read · 0 Comments · 0 Shares

കോഴിക്കോട്: കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ ഒരാളെ കൂടി കണ്ടെത്തി. ജെസിബി വെച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെയാണ് കണ്ടെത്താനുള്ളത്. നിലവില്‍ ദുരന്തമുഖത്തെ നാല് സോണുകളിലായി പരിശോധന തുടരുകയാണ്. ഇതില്‍ ഒന്നാമത്തെ സോണില്‍ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി മന്ത്രി എ.പി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം തുരങ്കപാതയുടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണെന്ന് മന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി.സിദ്ദിഖ് മീഡിയ വണ്ണിനോട് പറഞ്ഞു.

എന്താണ് ദുരന്തത്തിന്റെ കാരണം എന്നത് സംബന്ധിച്ച് കൂടുതല്‍ പറയുന്നില്ല. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മീനാക്ഷി പാലത്തിന്റെ ബല പരിശോധന നടത്തി. പാലത്തിന് ബലക്ഷമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.