തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം

Global Indian Writer · July 9, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം. സത്യപ്രതിജ്ഞ ചെയ്യാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂലൈ 13ന് വൈകീട്ട് അഞ്ച് മണി മുതല്‍ ജൂലൈ 14ന് രാത്രി ഒന്‍പത് മണി വരെയാണ് ജാമ്യം. നെടുമങ്ങാട് കോടതിയുടേതാണ് വിധി. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

എന്നാല്‍, കാപ്പാ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സുഗതന് പുറത്തിറങ്ങാനാകൂ. ഇപ്പോള്‍ ലഭിച്ച ജാമ്യ ഉത്തരവുമായി ഹൈക്കോടതിയെ സമീപിക്കണം. ഹൈക്കോടതിയില്‍ നിന്ന് കാപ്പാ കേസില്‍ കൂടി ഇടക്കാല ജാമ്യം ലഭിച്ചാല്‍ മാത്രമേ സത്യപ്രതിജ്ഞയ്ക്കായി ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവൂ.

Share this story

Leave a Comment

Your comment will be visible after admin approval.