ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മിണ്ടാട്ടമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. കൊള്ളയുടെ ഉത്തരവാദിത്തം ക്ഷേത്ര ട്രസ്റ്റിനാണ്. ഈ ട്രസ്റ്റിനെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. അയോധ്യയിലേത് രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്രക്കൊള്ളയാണെന്നും കേരളത്തിലെ അടക്കം പാവപ്പെട്ട ആളുകളാണ് അയോധ്യയില്‍ പണം സംഭാവന ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘ട്രസ്റ്റ് ഭാരവാഹികളുടെ അറിവോടെയാണ് ഇതെല്ലാം നടന്നിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ചു നിയമിച്ചവരാണ് ട്രസ്റ്റിലെ ഭാരവാഹികള്‍. എന്നാൽ പാവപ്പെട്ട കുറേ ജീവനക്കാരെ മാത്രമാണ് എസ്ഐടി ചോദ്യം ചെയ്യുന്നത്. കൊള്ളയുടെ ഉത്തരവാദിത്വം ട്രസ്റ്റിന് തന്നെയാണ്. വിശ്വാസത്തിനെതിരായ കടന്നാക്രമണമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്,’ കെ.സി വേണുഗോപാല്‍ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.