തിരുവനന്തപുരം: ഓണത്തിന് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്കും ചെന്നൈയില്‍നിന്ന് കൊല്ലത്തേക്കും ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുമാണ് ട്രെയിനുകള്‍ അനുവദിച്ചത്.
ചെന്നൈ സെന്‍ട്രല്‍-കൊല്ലം
ഓഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്റ്റംബര്‍ മൂന്ന്, അഞ്ച് എന്നീ ദിവസങ്ങളില്‍ രാത്രി 11.50-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി (06117) പിറ്റേന്ന് വൈകിട്ട് 4.20-ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്ന് ഓഗസ്റ്റ് 14, 16, 21, 23, 28, 30, സെപ്റ്റംബര്‍ നാല്, ആറ് തീയതികളില്‍ വൈകിട്ട് 6.45-ന് തിരിച്ച് (06118) പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈ സെന്‍ട്രലിലെത്തും.
ഒരു ഫസ്റ്റ് ക്ലാസ് കം എസി ടു ടയര്‍, രണ്ട് എസിടു ടയര്‍ കോച്ച്, 13 സ്ലീപ്പര്‍ കോച്ച് രണ്ട് ജനറല്‍ കോച്ച് എന്നിവയുണ്ടാകും.
പെരമ്പൂര്‍, തിരുവള്ളൂര്‍, ആര്‍ക്കോണം, കാട്പാഡി, ജോലാര്‍പ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.
Leave a Comment
Your comment will be visible after admin approval.