വിദ്യാർഥികളെ അപമാനിച്ചതിൽ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി ജലീൽ

Global Indian Writer · July 13, 2026 · 1 min read · 0 Comments · 0 Shares

കോഴിക്കോട്: മണ്ണാർക്കാട് അനുമോദന ചടങ്ങിനിടെ വിദ്യാർഥികളെ അപമാനിച്ചതിൽ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി ജലീൽ. 12 വർഷത്തിലധികം താൻ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. അന്നെല്ലാം കുട്ടികളോട് ഒരു സുഹൃത്തിനോട് എന്ന പോലെയാണ് ഇടപെട്ടതെന്ന് ജലീൽ പറഞ്ഞു.

പന്ത്രണ്ടര വർഷം തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ അധ്യാപകനായി പ്രവർത്തിച്ചയാളാണ് ഞാൻ. 2006-ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അധ്യാപന ജീവിതത്തോട് വിട പറഞ്ഞത്. വിദ്യാർഥികളെ കഴിവിന്റെ പരമാവധി അവർക്കു മനസിലാകും വിധം താൻ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികളുമായി വളരെ സൗഹൃദത്തിലാണ് വർത്തിച്ചത്. സത്യത്തിൽ അവർക്ക് താനൊരു സുഹൃത്തായിരുന്നു. എനിക്കവർ അനുജ സ്‌നേഹിതൻമാരും. കുട്ടികളുടെ നൻമയല്ലാതെ മറ്റൊന്നും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓർക്കുന്നില്ല. എന്തെങ്കിലും തെറ്റു പറഞ്ഞാൽ തമാശക്ക് ചിരിച്ച് ചെവിയിൽ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ല.

Share this story

Leave a Comment

Your comment will be visible after admin approval.