തൃശ്ശൂർ ജില്ല സിറ്റിസൺസ് സഹകരണ സംഘത്തിന്റെ നവീകരിച്ച വി ബലറാം സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

Global Indian Writer · July 17, 2026 · 1 min read · 0 Comments · 0 Shares

തൃശ്ശൂർ ജില്ല സിറ്റിസൺസ് സഹകരണ സംഘത്തിന്റെ നവീകരിച്ച മുൻ എം എൽ എ “Adv. വി ബലറാം (ബാലാജി ) സ്മാരക മന്ദിരം” പ്രസിഡണ്ട് എൻ പി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

ഡെ. മേയർ എ പ്രസാദ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) തൃശൂർ പി രാമചന്ദ്രൻ, ജോസഫ് ചാലിശ്ശേരി ,അഡ്വ.ഷാജി കോടങ്കണ്ടത്ത്, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട് ടി കെ പൊറിഞ്ചു, രാജേന്ദ്രൻ അരങ്ങത്ത്, സുന്ദരൻ കുന്നത്തുള്ളി, പോൾസൺ ആലപ്പാട്ട്, കെ കെ കൊച്ചുമു ഹമ്മദ്, കോർപ്പറേഷൻ കൗൺസിലർമാരായ ശാരി കിഷോർ, അഞ്ജലി രാകേഷ് , ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

വൈ പ്രസിഡണ്ട് വി കെ ജയരാജൻ സ്വാഗതവും സെക്രട്ടറി ജിത സഞ്ജയ് നന്ദിയും പറഞ്ഞു. ഡയറക്ടർ മാരായ ദിലീപ് കുമാർ, സുരേഷ് മേനോൻ, മുകുന്ദ മേനോൻ, രഞ്ജി ജോൺ, രേഷ്മ റിയാസ് എന്നിവർ നേതൃത്വം നൽകി.

Share this story

Leave a Comment

Your comment will be visible after admin approval.