സർക്കാർ പ്ലീഡർ നിയമനത്തെ ചൊല്ലി മുഖ്യമന്ത്രിയും കെഎസ്‌യു സംസ്ഥാന അധ്യക്ഷനും തമ്മിലെ ഭിന്നത സമവായത്തിലേക്ക്

Global Indian Writer · July 19, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനത്തെ ചൊല്ലി മുഖ്യമന്ത്രിയും കെഎസ്‌യു സംസ്ഥാന അധ്യക്ഷനും തമ്മിലെ ഭിന്നത സമവായത്തിലേക്ക്. സണ്ണി ജോസഫ് അടക്കമുള്ള മുതിർന്ന നേതാക്കൾ സതീശനുമായും അലോഷ്യസ് സേവ്യറുമായും സംസാരിച്ചു. തേവര കോളജിൽ വച്ച് അലോഷ്യസ് സേവ്യറെ അവഗണിച്ച് കടന്നുപോയത് മനപ്പൂർവമല്ലെന്ന് നേതാക്കൾക്ക് സതീശൻ വിശദീകരണം നൽകിയതായാണ് വിവരം. വിഷയത്തിന്മേൽ ഇനി പരസ്യപ്രതികരണം പാടില്ലെന്ന് കെഎസ്‌യു അധ്യക്ഷന് പാർട്ടി നേതൃത്വം കർശനനിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഉടൻ അവസരമൊരുക്കുമെന്നും നേതാക്കൾ ഉറപ്പുനൽകിയതായാണ് വിവരം.

Share this story

Leave a Comment

Your comment will be visible after admin approval.