തിരുവനന്തപുരം: എസ്‌സിഇആർടിയുടെ പുതിയ ഡയറക്ടറായി പ്രഫസർ കെ.കെ മഷൂദിനെ നിയമിച്ചു. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ അസോസിയേറ്റ് പ്രഫസർ ആണ് നിലവിൽ മഷൂദ്. പാറാട് സ്വദേശി ആയ മഷൂദ് മുൻ ജോയിന്റ് ഡയറക്ടർ മഹമൂദിന്റെയും കൈവേലിക്കൽ സുബൈദ ടീച്ചറുടെയും മകനാണ്.
സ്വദേശത്തും വിദേശത്തുമായി നിരവധി സർവകലാശാലകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അമേരിക്കൻ സർവകലാശാലകളായ മിശിഗൻ, ഫ്‌ളോറിഡ എന്നിടങ്ങളിൽ ജോലി ചെയ്തിരുന്നു. അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിക്‌സ് ടീച്ചേഴ്‌സിൽ അംഗമായിരുന്നു. ഫ്രാൻസ്, ജർമനി, ആസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, തുർക്കി, ഗ്രീസ്, റുവാണ്ട, ഖത്തർ തുടങ്ങി പല വിദേശ രാജ്യങ്ങളിലും സർവകലാ ശാലകളിലും വിദ്യാഭ്യാസ പരിപാടികളിൽ ഇന്ത്യൻ പ്രതിനിധി ആയി പങ്കെടുത്തിട്ടുണ്ട്. വിയന്ന സർവകലാശാലയിൽ സീനിയർ റിസർച്ച് ഫെല്ലോ കൂടി ആണ്.
Leave a Comment
Your comment will be visible after admin approval.