തിരുവനന്തപുരം: തനിക്കെതിരെ വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുൻപിൽ വിതുമ്പി സിപിഎം നേതാവ് പി.കെ ശ്രീമതി. ഭാരത് ലൈവ്,കർമ ,ജനം ചാനലുകളാണ് വാർത്ത കൊടുക്കുന്നത്. ഏറെ കാലമായി ഇത് തുടരുന്നു. കുടുംബത്തിനെതിരെ പോലും വ്യാജ പ്രചാരണം നടത്തുന്നുവെന്നും മനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ശ്രീമതി പറഞ്ഞു.
പി.കെ ശ്രീമതിയുടെ വാക്കുകൾ
“വളരെയേറെ വിഷമത്തോടുകൂടിയാണ് ഞാൻ മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ ഒരു മൂന്നു നാല് ദിവസമായിട്ട് മലയാളം അറിയാവുന്ന എല്ലാവരെയും വിശ്വസിപ്പിക്കാൻ വേണ്ടിയായിരിക്കണം എനിക്കെതിരെ വളരെ തെറ്റായ, അടിസ്ഥാനരഹിതമായ, അസംബന്ധമായ വാർത്തകൾ ജനം ടിവിയുടെ ഭാഗത്തുനിന്ന്, അതിനുശേഷം കർമ, ഭാരത് ലൈവ്… ഇതെല്ലാം കഴിഞ്ഞതിനുശേഷം ഞങ്ങളുടെ കണ്ണൂർ ജില്ലയിലുള്ള ഒരു സായാഹ്ന പത്രം ‘സുദിനം’ ഇത്രയുമാണ് എനിക്ക് അയച്ചു തന്നത്.
പലരും അയച്ചു തന്നിട്ടുള്ള വാർത്തകൾ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇത് അങ്ങനെ പോകുമെന്നാണ് ധരിച്ചത്. പക്ഷേ അത് തുടർച്ചയായിട്ട് യൂട്യൂബ് ചാനൽ എന്നുള്ള നിലയിലും ജനം ടിവി സാധാരണ നിങ്ങളുടെ കൂട്ടത്തിലുള്ള ഒരു ചാനലാണ്, അത് അവ ഇങ്ങനെ അടിക്കടി വന്ന് വീണ്ടും വീണ്ടും എന്റെ നാട്ടിൽ നിന്ന് പ്രത്യേകിച്ചും ഇത് അടിയന്തരമായിട്ട് ഇതിനെ സംബന്ധിച്ച് പ്രതികരിച്ചില്ലെങ്കിൽ അത് വലിയ വിഷമം ഞങ്ങൾക്ക് ഒക്കെ തോന്നുന്നുണ്ട്.
കുറെ യൂട്യൂബ് ചാനലുകൾ എനിക്കെതിരെ ഒരുപാട് വാർത്തകൾ വരാറുണ്ട്. പക്ഷേ ഞാൻ കഴിഞ്ഞ രണ്ടു ദിവസം മുൻപ് തന്നെ ഇതിനെതിരെ കേസ് കൊടുക്കാൻ ആവശ്യമായിട്ടുള്ള ഇതിന്റെ വസ്തുതകളൊക്കെ ശേഖരിച്ചുകൊണ്ട്—വീഡിയോ, അതുപോലെ ‘സുദിനം’ പത്രത്തിന്‍റെ കോപ്പി ഇതൊക്കെ ശേഖരിച്ചുകൊണ്ട് ഞാൻ കേസ് കൊടുക്കുന്നതിനു വേണ്ടി അഡ്വക്കേറ്റിനെ ഏൽപ്പിച്ചു.
Leave a Comment
Your comment will be visible after admin approval.