ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥി സമരത്തിൽ പങ്കെടുത്ത യുവാക്കളെ അഭിനന്ദിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ഭാവിക്കായി സമാധാനപരമായി പോരാടിയ വിദ്യാർഥികളെ ഓർത്ത് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾക്കെതിരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്ത സംഭവങ്ങളിൽ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി ഉയർത്തി. വിദ്യാർഥികളെ ആക്രമിക്കുകയും മർദിക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാകില്ലെന്നും, ഇതിന് ഉത്തരവാദി ആഭ്യന്തരമന്ത്രി അമിത് ഷായാണെന്നും അദ്ദേഹം ആരോപിച്ചു.
Leave a Comment
Your comment will be visible after admin approval.