അമരാവതി: ആന്ധ്രാപ്രദേശിൽ 10 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച സ്ഥിരീകരിച്ച കണക്കുകൾ കൂടിയായതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 49 ആയി ഉയർന്നു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് നേരത്തെ രോഗബാധ വ്യാപകമായപ്പോൾ നാല് പേർ മരണപ്പെട്ടിരുന്നു.
കിഴക്ക് ഗോദാവരി ജില്ലയിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഗോദാവരിയിൽ 11 കേസുകളും ഗുണ്ടൂരിൽ ഒമ്പത്, വൈഎസ്ആർ കഡപ്പയിൽ എട്ട്, വിശാഖപട്ടണത്ത് അഞ്ച്, എൻടിആറിൽ മൂന്ന് എന്നിങ്ങനെയാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. മറ്റ് ജില്ലകളിലും രോഗം പടരുന്നതായി റിപ്പോർട്ടുകളുണ്ട്.
Leave a Comment
Your comment will be visible after admin approval.