തിരുവനന്തപുരം: പാര്‍ലമെന്റില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് കോണ്‍ഗ്രസ് എംപി കെ.സി വേണുഗോപാല്‍. കഴിഞ്ഞ ദിവസം അഞ്ച് ദിവസം പാര്‍ലമെന്റ് സമ്മേളനം നടന്നിട്ടില്ല. ധര്‍മേന്ദ്ര പ്രധാന് രാജിവെക്കാതെ പാര്‍ലമെന്റ് നടക്കില്ലെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി നിലപാടെടുത്തുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുട്ടുമടക്കിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. നാളെ രാവിലെ 9:45ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ പ്രതിപക്ഷ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.