ബെംഗളൂരു: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇപ്പോഴത്തെ രാഷ്ടീയരംഗം പൂർണമായും അഴിമതിമയമായി മാറിയെന്ന് സിദ്ധരാമയ്യ വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പിൽ പറഞ്ഞു. വരുംകാലങ്ങളിലും രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും ജനങ്ങളുടെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും കൂടെയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരുണ മണ്ഡലത്തിലെ ജനങ്ങൾ വീണ്ടും മത്സരിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. ”മുമ്പ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ മണ്ഡലത്തിലെ ജനങ്ങൾ ഇങ്ങോട്ട് പണം നൽകിയാണ് ഞങ്ങളെ വിജയിപ്പിച്ചത്. എന്നാൽ ഇന്ന് ആ സാഹചര്യം മാറി. പണം നൽകിയാൽ മാത്രം വോട്ട് ലഭിക്കുന്ന അവസ്ഥയിലേക്ക് രാഷ്ട്രീയം തരംതാണു. സത്യസന്ധമായ രാഷ്ട്രീയത്തിന് ഇന്നിവിടെ സ്ഥാനമില്ല”- അദ്ദേഹം പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.