കോഴിക്കോട്: ബേപ്പൂർ വെസ്റ്റ് ഹില്ലിൽ പ്രവർത്തിക്കുന്ന ‘രേണുക’ വെളിച്ചെണ്ണ മില്ലിലുണ്ടായ വൻ തീപിടിത്തം മണിക്കൂറുകൾ പിന്നിട്ടിട്ടും പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. ഇന്നലെ രാത്രി 10.30 ഓടെയാണ് മില്ലിൽ തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള എണ്ണ ടാങ്ക് ഇപ്പോഴും ആളിപ്പടർന്ന് കത്തുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. മില്ലിനുള്ളിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കാത്തതിനെ തുടർന്ന്, ജെസിബി ഉപയോഗിച്ച് കെട്ടിടത്തിന്റെ ചുവരുകൾ പൊളിച്ച് അകത്തുകയറി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സ് സംഘം
Leave a Comment
Your comment will be visible after admin approval.