വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട വിവാദ പ്രതികരണത്തിൽ വിശദീകരണവുമായി നടിയും അവതാരകയുമായ പേളി മാണി

Global Indian Writer · July 28, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: ഡൽഹി ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട വിവാദ പ്രതികരണത്തിൽ വിശദീകരണവുമായി നടിയും അവതാരകയുമായ പേളി മാണി. വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്നും ആരുടെയും പോരാട്ടത്തെ ചെറുതാക്കി കാണിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പേളി തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച 21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ വ്യക്തമാക്കി.


വിദ്യാർഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ദൃശ്യങ്ങൾ കണ്ട് ഭയന്നാണ് പോസ്റ്റ് പങ്കുവെച്ചതെന്ന് പേളി പറഞ്ഞു. “വിദ്യാർഥികൾക്ക് തുല്യനീതിയും സുതാര്യമായ വിദ്യാഭ്യാസ രീതിയും ഉറപ്പാക്കണം. എന്നാൽ ഏതൊരു പോരാട്ടത്തേക്കാളും വലുതാണ് ജീവൻ. സുരക്ഷിതരായിരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് പോസ്റ്റ് ഇട്ടത്,” എന്ന് പേളി വ്യക്തമാക്കി. എന്നാൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും സ്വാതന്ത്ര്യസമര സേനാനികളെപ്പോലും അപമാനിക്കുന്ന രീതിയിലാണ് പോസ്റ്റെന്ന് പ്രചരിക്കപ്പെടുകയും ചെയ്തതാണ് വിഷമമുണ്ടാക്കിയതെന്നും താരം കൂട്ടിച്ചേർത്തു.

Share this story

Leave a Comment

Your comment will be visible after admin approval.