മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബാംഗങ്ങൾക്കും എതിരെ സമൂഹമാധ്യമത്തിലൂടെ അശ്ലീലവും അപകീർത്തികരവുമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

Global Indian Writer · August 5, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബാംഗങ്ങൾക്കും എതിരെ സമൂഹമാധ്യമത്തിലൂടെ അശ്ലീലവും അപകീർത്തികരവുമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

‘നിതിൻ കക്കാടത്ത്’ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് അശ്ലീലവും വ്യക്തിഹത്യ ലക്ഷ്യമിട്ടതുമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാണ് പരാതി.

മീഞ്ചന്ത സ്വദേശിയായ കെ. രാജീവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. പരാതി പരിശോധിച്ച സൈബർ ക്രൈം പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.