പാലക്കാട്ട് വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

Global Indian Writer · August 7, 2026 · 1 min read · 0 Comments · 0 Shares

പാലക്കാട്:പാലക്കാട് തൃക്കടിയേരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. പ്രതിഷേധം ശക്തമായതോടെയാണ് അധ്യാപകൻ നൗഷാദിനെതിരെ സ്കൂൾ മാനേജ്മെന്റ് നടപടി സ്വീകരിച്ചത്.

ക്ലാസിൽ സംസാരിച്ചതിന്റെ പേരിൽ വിദ്യാർഥിയെ മുഖത്തടിച്ചതാണ് അധ്യാപകനെതിരായ ആരോപണം. ഇതേ അധ്യാപകൻ നേരത്തെയും സമാന രീതിയിൽ വിദ്യാർഥിയെ ഉപദ്രവിച്ചിരുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.