ശബരിമല സന്നിധാനത്തെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ദേവസ്വം വിജിലൻസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

Global Indian Writer · August 7, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ദേവസ്വം വിജിലൻസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. വിഷയം ബോർഡ് യോഗം പരിശോധിച്ചു. പുറത്തുനിന്ന് നിന്ന് വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതായും ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിന് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ടെൻഡർ ബോർഡ് വിശദമായി പരിശോധിച്ചു. ഇത്തവണ ഇ-ടെൻഡറിനൊപ്പം ഇ-ഓക്ഷൻ കൂടി നടത്തും. ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് ചില സൂചനകൾ ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്. ശബരിമലയുടെ നിലവാരം ഉയർത്തുക എന്നത് പടിപടിയായി ചെയ്യേണ്ട കാര്യമാണെന്നും ഏത് അന്വേഷണം വന്നാലും ബോർഡ് അതിനോട് പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Share this story

Leave a Comment

Your comment will be visible after admin approval.