ശബരിമലയിൽ ഇനി ഇ ലേലം, സ്ഥിരം കരാറുകാരെ ഒഴിവാക്കും. നേരിട്ടുള്ള ലേലം വിളി നിർത്തലാക്കും. ശബരിമല നെയ് ക്രമക്കേടിൽ വിശദമായ അന്വേഷണത്തിന് ദേവസ്വം വിജിലൻസിനെ ചുമതലപ്പെടുത്തിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ വ്യക്തമാക്കി. മറ്റ് അന്വേഷണം തടസ്സപ്പെടാത്ത വിധം ആയിരിക്കും അന്വേഷണം.
കോടതി നിർദ്ദേശപ്രകാരം ബോർഡിലെ ജീവനക്കാർക്ക് ക്രമക്കേടിൽ പങ്കുണ്ടോ എന്നതായിരിക്കും അന്വേഷിക്കുക. ഭക്തർ കൊണ്ടുവരുന്ന നെയ്യുടെ ഗുണനിലവാരം പരിശോധിക്കാൻ സന്നിധാനത്ത് ലാബ് സ്ഥാപിക്കും. അപ്പം അരവണ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാമോ എന്ന് ഉറപ്പാക്കാനാണ് പരിശോധന
ടെൻഡർ സുതാര്യമാക്കാൻ തീരുമാനം.
ശബരിമല പർച്ചേസുകൾക്കും ലേലത്തിനും ഇ ടെണ്ടറും ഈ ഓക്ഷനും ഏർപ്പെടുത്തും.സ്ഥിരം കരാറുകാരെ ഒഴിവാക്കും, നേരിട്ടുള്ള ലേലം വിളി നിർത്തലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശബരിമല നെയ്യ് ക്രമക്കേട്, വിജിലൻസ് സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്ത്. രേഖകൾ ആവശ്യപ്പെടും. വിജിലൻസ് ഡിവൈഎസ്പി ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
Leave a Comment
Your comment will be visible after admin approval.