ഓൺലൈൻ ഹർജിക്ക് തുടക്കമിട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ. യുവാക്കളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളായ വിദ്യാഭ്യാസം, തൊഴിലില്ലായ്മ, വർധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയെക്കുറിച്ച് ഓഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായ നിലപാട് വ്യക്തമാക്കണമെന്നതാണ് ഓൺലൈൻ ഹർജിയുടെയുളള ആവശ്യങ്ങൾ.
‘ഈ സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു’ ഹർജി പങ്കുവെച്ചുകൊണ്ട് ദിപ്കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, ജീവിതച്ചെലവ് എന്നീ മേഖലകളിൽ യുവാക്കൾക്കായി സർക്കാർ സ്വീകരിക്കുന്ന നടപടികൾ പ്രധാനമന്ത്രി വിശദീകരിക്കണമെന്നും ഹർജിയിൽ ഒപ്പുവെക്കണമെന്നും പൊതുജനങ്ങളോട് ആഹ്വാനം ചെയ്താണ് കുറിപ്പ്.
Leave a Comment
Your comment will be visible after admin approval.