ഉദ്യോഗാർഥികളുടെ സമരത്തിൽ ശക്തമായി ഇടപെടാനൊരുങ്ങി ബിജെപി

Global Indian Writer · August 9, 2026 · 1 min read · 0 Comments · 0 Shares

പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിൽ ശക്തമായി ഇടപെടാനൊരുങ്ങി ബിജെപി. സമരം വിപുലപ്പെടുത്തും. ഉദ്യോഗാർഥികളെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ഉദ്യോഗാർഥികളെ സർക്കാർ അടിയന്തിരമായി ചർച്ചയ്ക്കു വിളിക്കണമെന്ന് ആവശ്യം. ഉദ്യോഗാർഥികളെ കേൾക്കേണ്ടത് ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്തം. മുഖ്യമന്ത്രിയുടെ മനോഭാവം മൂലം യുവാക്കൾ തെരുവിൽ പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്. നിയമന നടപടികളിലുള്ള വിശ്വാസം പുനസ്ഥാപിക്കണം. കാലതാമസം സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുമെന്നും രാജീവ്‌ ചന്ദ്ര ശേഖർ വ്യക്തമാക്കി.

മൽസ്യത്തൊഴിലാളികൾക്കായി നേവിയും കോസ്റ്റ് ഗാർഡും ചേർന്നാണ് പരിശോധന നടത്തുന്നത്. പ്രാധാന മന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അടിയന്തിര ഇ സേനകൾ പരിശോധനയ്ക്ക് എത്തിയത്. അവർ മത്സ്യതൊഴിലാളികളെ കണ്ടെത്തുമെന്നാണ് പ്രതിക്ഷ. വിവാദങ്ങളെക്കുറിച്ച് തനിക്കറിയില്ല. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് ഒപ്പമാണ് നിലകൊളുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story

Leave a Comment

Your comment will be visible after admin approval.