അര്‍ജുന്‍ ആയങ്കി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ജാമ്യം ലഭിച്ചാല്‍ നിയമവ്യവസ്ഥയെ നിസാരവത്ക്കരിച്ച് കുറ്റകൃത്യം ആവര്‍ത്തിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്

Global Indian Writer · August 9, 2026 · 1 min read · 0 Comments · 0 Shares


കൊച്ചി: അര്‍ജുന്‍ ആയങ്കി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ജാമ്യം ലഭിച്ചാല്‍ നിയമവ്യവസ്ഥയെ നിസാരവത്ക്കരിച്ച് കുറ്റകൃത്യം ആവര്‍ത്തിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്.

തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടത്തും. ആയങ്കിക്ക് ജാമ്യം ലഭിച്ചാല്‍ അത് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രചോദനമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭ്യന്തരമന്ത്രിക്കെതിരെ പോസ്റ്റിട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതിനാല്‍ ആയങ്കിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.