അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള കണ്ണൂർ സൈബർ പൊലീസിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Global Indian Writer · August 11, 2026 · 1 min read · 0 Comments · 0 Shares

കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള കണ്ണൂർ സൈബർ പൊലീസിന്റെ അപേക്ഷ ഇന്ന് തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെടുക.

പൊലീസ് സമർപ്പിച്ച പ്രൊഡക്ഷൻ വാറന്‍റിൽ ആയങ്കിയെ ഇന്ന്‌ കോടതിയിൽ ഹാജരാക്കും. അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കണ്ണൂര്‍ സൈബർ പൊലീസ് ഇന്നലെ നടത്തിയ പരിശോധനയില്‍ ലാപ് ടോപ്പ് പിടിച്ചെടുത്തിരുന്നു. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിലാണ് അര്‍ജുന്‍ ആയങ്കി ഇപ്പോള്‍ റിമൻഡിൽ കഴിയുന്നത്. അധിക്ഷേപ പരാമര്‍ശം നടത്താൻ ഉപയോഗിച്ച ഡിവൈസാണ് കേസിലെ പ്രധാന തെളിവ്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കണ്ണൂർ സൈബർ പൊലീസ് എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Share this story

Leave a Comment

Your comment will be visible after admin approval.