രാഹുല്‍ ഗാന്ധിക്കെതിരെ യുപിയില്‍ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തി കേസ് സുപ്രിംകോടതി റദ്ദാക്കി

Global Indian Writer · August 14, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: ഹിന്ദുത്വ നേതാവായിരുന്ന വി.ഡി സവര്‍ക്കര്‍ക്കെതിരായ പ്രസ്താവനയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ യുപിയില്‍ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തി കേസ് സുപ്രിംകോടതി റദ്ദാക്കി. കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനാവശ്യമായ അനുമതി യുപി സര്‍ക്കാര്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.


2022ല്‍ ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപമാനിച്ച് സംസാരിച്ചെന്നായിരുന്നു കേസ്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും ബ്രിട്ടീഷുകാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങിയിരുന്നുവെന്നുമുള്ള പ്രസ്താവനയാണ് കേസിനിടയാക്കിയത്.

Share this story

Leave a Comment

Your comment will be visible after admin approval.