ഗണേഷ് കുമാറിനെതിരെ പ്രമേയം പാസാക്കി എന്‍എസ്എസ് യൂണിയന്‍

Global Indian Writer · August 17, 2026 · 1 min read · 0 Comments · 0 Shares

ആലപ്പുഴ: ഗണേഷ് കുമാറിനെതിരെ പ്രമേയം പാസാക്കി എന്‍എസ്എസ് യൂണിയന്‍. വാര്‍ഷിക പൊതുയോഗത്തില്‍ ചേര്‍ത്തല താലൂക്ക് യൂണിയന്‍ സെക്രട്ടറി ജയചന്ദ്രനാണ് ഗണേഷ് കുമാറിനെതിരെ പ്രമേയം പാസാക്കിയത്.

ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്നാണ് പ്രമേയത്തില്‍ പറയുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരായ ജല്‍പ്പനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും പ്രമേയം മുന്നറിയിപ്പ് നല്‍കുന്നു. എന്‍എസ്എസ് വഴി എല്ലാ സ്ഥാനമാനങ്ങളും ഗണേഷ് നേടി. സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ടാണ്. ഇപ്പോള്‍ ഗണേഷ് കുമാര്‍ വിഘടനവാദികളുടെ വാലായി മാറിയെന്നും വിമര്‍ശനമുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.