വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

Global Indian Writer · August 17, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി പരാതിയില്‍ ഡൽഹി പൊലീസാണ് അന്വേഷണം ആരംഭിച്ചത്. നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നുള്ളത് പൊലീസ് അന്വേഷിക്കും.

അതേസമയം രാഹുലിനും സോണിയക്കും എതിരായ പ്രതിഷേധം ശക്തമാക്കുകയാണ് ബിജെപി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് കൂടുതൽ പരാതികൾ നൽകിയേക്കും. വന്ദേമാതരത്തെ സോണിയ ഗാന്ധി അവഹേളിച്ചു എന്നാണ് ബിജെപിയുടെ ആരോപണം. അമിത്ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാരും സോണിയയ്ക്കും മല്ലികാർജുൻ ഖാർഗയ്ക്കെതിരെയും വിഷയം ആയുധമാക്കുന്നുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.