മോഹൻലാൽ ചിത്രം അതിമനോഹരത്തിന് ശബരിമല സന്നിധാനത്തും പരിസരപ്രദേശത്തും സിനിമ ഷൂട്ടിങ്ങിന് വനംവകുപ്പിന്‍റെ അനുമതിയില്

Global Indian Writer · August 17, 2026 · 1 min read · 0 Comments · 0 Shares

പത്തനംതിട്ട: മോഹൻലാൽ നായകനാകുന്ന തരുൺ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമല സന്നിധാനത്തും പരിസരപ്രദേശത്തും സിനിമ ഷൂട്ടിങ്ങിന് വനംവകുപ്പിന്‍റെ അനുമതിയില്ല. പെരിയാർ ടൈഗർ റിസർവിൽ ഷൂട്ടിങ്ങിന് അനുമതിയില്ല. സന്നിധാനത്തും പരിസരപ്രദേശത്തും ഷൂട്ടിങ് നടക്കില്ല. ക്ഷേത്രം ഉൾപ്പെടുന്ന ഭാഗം പെരിയാർ ടൈഗർ റിസർവിൽ ആണ് ഉൾപ്പെടുന്നത്.

അതേസമയം റാന്നി വനം ഡിവിഷനിൽ അനുമതി ലഭിച്ചു. പമ്പ വരെയുള്ള പ്രദേശം റാന്നി വനം ഡിവിഷൻ ആണ്. പമ്പയ്ക്ക് മുമ്പുള്ള പ്രദേശങ്ങളിൽ നാളെ ഷൂട്ടിങ് നടക്കും. ചിത്രത്തിന് ദേവസ്വം ബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു. ആഗസ്റ്റ് 18, 19, 20 ദിവസങ്ങളിലാണ് ചിത്രീകരണം. തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂര്‍ത്തിയും ഒന്നിക്കുന്ന അതിമനോഹരത്തിന്‍റെ ഷൂട്ടിങ്ങാണ് നടക്കുക. നടപ്പന്തൽ വരെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചിത്രീകരണ അനുമതി നൽകിയത്.

Share this story

Leave a Comment

Your comment will be visible after admin approval.