ആരോഗ്യ ഇന്‍ഷുറന്‍സ് പരിധി വര്‍ധിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

Global Indian Writer · August 19, 2026 · 1 min read · 0 Comments · 0 Shares

ചെന്നൈ: ആരോഗ്യ ഇന്‍ഷുറന്‍സ് പരിധി വര്‍ധിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിധിയാണ് അഞ്ച് ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ചിരട്ടിയുടെ വര്‍ധനയാണ് ഇന്‍ഷുറന്‍സില്‍ വരുത്തിയിരിക്കുന്നത്. ചികിത്സ ഒരു മൗലികവകാശമായി കാണണമെന്ന് അഭിപ്രായപ്പെട്ടാണ് വിജയ് ഇന്‍ഷുറന്‍സ് ഉയര്‍ത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

വരുമാനം, പ്രദേശം എന്നിങ്ങനെയുള്ള വേര്‍തിരിവുകളില്ലാത്തെ എല്ലാവര്‍ക്കും മികച്ച ആരോഗ്യസംവിധാനങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് വിജയ് പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സ് കവറേജ് ഉയര്‍ത്തിയതിനൊപ്പം ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിജയ് പറഞ്ഞു. ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this story

Leave a Comment

Your comment will be visible after admin approval.