വീണയുടെ കുരുക്ക് മുറുക്കി ഇഡി

Global Indian Writer · August 20, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി ഇഡി. സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക തെളിവുകൾ കിട്ടിയതിന് പിന്നാലെ ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ ഇഡി.

കേസുമായി ബന്ധപ്പെട്ട് ഹവാലാ ഇടപാടുകൾ നടന്നുവെന്നും വ്യാജ സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ നടത്തിയെന്നും ഉൾപ്പെടെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് ഇഡിയുടെ വാദം. വീണ ഉപയോഗിച്ചിരുന്ന സിം കാർഡ് ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിന്റെ പേരിലുള്ളതെന്ന് ഇഡിയുടെ നിർണായ കണ്ടെത്തൽ. ഇന്റർനെറ്റ് കോളുകൾക്കായി വ്യാജ സിം കാർഡ് ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

Share this story

Leave a Comment

Your comment will be visible after admin approval.