ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിച്ച് മുഖ്യമന്ത്രി

Global Indian Writer · August 20, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഖനന ഭൂമി സംബന്ധിച്ച ഭേദഗതിയിലെ നിര്‍ദേശം സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കവർന്നെടുക്കുന്നതാണ്. തീരത്തെ ധാതു ഖനനത്തിന്റെ പരിസ്ഥിതി പ്രത്യാഘാതം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാതെ തന്നെ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ചെന്നൈയിലെ മഹാബലി പുരത്ത് നടക്കുന്ന സതേണ്‍ കൗണ്‍സില്‍ യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. മിഷന്‍ സമുദ്രയുടെ ഭാഗമായി കേരളത്തില്‍ പോര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കുന്നതില്‍ തമിഴ്‌നാടിന്റെ സഹകരണവും മുഖ്യമന്ത്രി തേടി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമാണ് പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുന്നുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.