പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി രൂപ അനുവദിച്ചു

Global Indian Writer · August 23, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കുന്നതോടെ ഓണത്തിന് മുന്നോടിയായി തന്നെ കുടിശ്ശികയടക്കമുള്ള പെൻഷൻ തുക പൂർണമായും പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. സംസ്ഥാനത്തെ ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ഈ ഓണക്കാലത്ത് പ്രയോജനം ലഭിക്കും.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണത്തിൽ കുടിശ്ശിക വരുത്തിവെച്ചത്. ‌2026 മേയ് മുതലുള്ള പ്രവാസിക്ഷേമ പെൻഷനാണ് കുടിശ്ശികയായത്.

Share this story

Leave a Comment

Your comment will be visible after admin approval.