ഇടുക്കി: മാസപ്പടി കേസില്‍ പിണറായി വിജയന് എന്തിനെയോ ഭയക്കുന്നുവെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. കൈകള്‍ ശുദ്ധമാണെന്ന് ആവര്‍ത്തിച്ചിട്ട് കാര്യമില്ല. മകള്‍ക്ക് വിദേശത്ത് കമ്പനി ഉണ്ടോ ഇല്ലയോ എന്ന് ജനങ്ങളോട് മറുപടി പറയണം. മകള്‍ക്ക് എത്ര കമ്പനികളുണ്ട്, അതില്‍ എത്ര ടേണ്‍ഓവര്‍ ഉണ്ട് തുടങ്ങിയ കാര്യങ്ങള്‍ പിണറായി വിജയന് വ്യക്തമാക്കണം. വിദേശത്തേക്ക് മകളോ മരുമകനോ പണം അയച്ചിട്ടുണ്ടോ എന്ന് പൊതുസമൂഹത്തോട് വിശദീകരിക്കാന്‍ പിണറായിക്ക് ബാധ്യതയുണ്ടെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
കരിമണല്‍ കമ്പനിയില്‍ നിന്ന് മാത്രമല്ല, മറ്റ് നിരവധി കമ്പനികളില്‍ നിന്നും യാതൊരു സേവനവും നല്‍കാതെ വീണാ വിജയന്റെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ എത്തിയതായി മാത്യു കുഴല്നാടന് ആരോപിച്ചു. മുമ്പ് ഒരു പട നേതാക്കളും മന്ത്രിമാരും വീണയെ ന്യായീകരിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടതിനാല്‍ സിപിഎമ്മും ഇടത് മുന്നണിയും ഇതില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയാണ്. പിണറായി വിജയന് മാത്രമാണ് ഇപ്പോള്‍ ന്യായീകരണവുമായി രംഗത്തുള്ളതെന്നും മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.